തവിഞ്ഞാലില്‍ ജനസേവന കേന്ദ്രം തുറന്നു

മാനന്തവാടി: തവിഞ്ഞാലില്‍ സംഗമം ഫാര്‍മേഴ്‌സ് ക്ലബ്, വിമലനഗര്‍ കര്‍ഷക താല്‍പര്യസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജനസേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ജെയ് ട്രേഡ് ഫിനാന്‍സുമായി സഹകരിച്ചാണ് കേന്ദ്രം തുടങ്ങിയത്. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയി ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.ആന്റോ മമ്പള്ളില്‍ അധ്യക്ഷത വഹിച്ചു. കെ.കെ.ജയ്ദീപ്, ജോസ് കൈനിക്കുന്നേല്‍, ജിലി, വിനീത്, കെ.കെ.അജിത്കുമാര്‍, അബ്രാഹം അയ്യാനിക്കാട്ട്, സാബു പാലാട്ടില്‍, കെ.വി.മാത്യു, പി.ടി.മാത്യു എന്നിവര്‍ പ്രസംഗിച്ചു. എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍, ജി.എസ്.ടി രജിസ്‌ട്രേഷന്‍, ലീഗല്‍ സര്‍വീസ്, വായ്പകള്‍ക്കുള്ള അപേക്ഷ തയാറാക്കല്‍, പ്രൊജക്ട് തയാറാക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ജയ് ട്രേഡ് എന്ന പേരില്‍ ആരംഭിച്ച കേന്ദ്രത്തില്‍ ലഭ്യമാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles