വീരേന്ദ്രകുമാര്‍ അനുസ്മരണം: സംഘാടക സമിതി രൂപീകരിച്ചു

എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനത്തിനുള്ള സംഘാടക സമിതി രൂപവത്കരണ യോഗം സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: മേയ് 28നു എസ്.കെ.എം.ജെ സ്‌കൂള്‍ ഹാളില്‍ ചേരുന്ന എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനത്തിന്റെ വിജയത്തിനു സംഘാടക സമിതി രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗം സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയെംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: രാഹുല്‍ഗാന്ധി എം.പി., എം.എല്‍.എമാരായ ഒ.ആര്‍. കേളു, ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ.മാരായ എന്‍.ഡി.അപ്പച്ചന്‍, സി.കെ.ശശീന്ദ്രന്‍, പി.ഗഗാറിന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ.കരീം, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു, കേരള കോണ്‍ഗ്രസ് (എം)ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ആം ആദ്മി പാര്‍ട്ടി ജില്ലാ ചെയര്‍മാന്‍ എം.ഒ.തോമസ്, മാതൃഭൂമി ഡയറക്ടര്‍ എം.ജെ.വിജയപദ്മന്‍(രക്ഷാധികാരികള്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍(ചെയര്‍മാന്‍), കേയെതൊടി മുജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ, ഡോ.ടി.പി.വി. സുരേന്ദ്രന്‍, പി.കെ.മൂര്‍ത്തി, ജോര്‍ജ് പോത്തന്‍, സി.കെ.ശിവരാമന്‍, ടി.സുരേഷ് ചന്ദ്രന്‍, വി.എ.മജീദ്, യു.എ.ഖാദര്‍, കെ.എ.സ്‌കറിയ, പി.കെ.അനില്‍കുമാര്‍, കെ.സജീവന്‍, ഇ.ഹൈദ്രു, സൂപ്പി പള്ളിയാല്‍, ഏച്ചോം ഗോപി, സി.എം.ശിവരാമന്‍, കുര്യാക്കോസ് മുള്ളന്‍മട, പഞ്ചാര മുഹമ്മദ്, എന്‍.ബാദുഷ, എ.പി. വാസുദേവന്‍ നായര്‍, ഡോ.എ.ഗോകുല്‍ദേവ്(വൈസ് ചെയര്‍മാന്‍മാര്‍), എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് കെ.കെ.ഹംസ(ജനറല്‍ കണ്‍വീനര്‍), പി.ചാത്തുക്കുട്ടി, ഡി.രാജന്‍, സി.മൊയ്തീന്‍കുട്ടി, പി.പി.ആലി, വി.ഹാരിസ്, കെ.സദാനന്ദന്‍, ഇ.ആര്‍.സന്തോഷ് കുമാര്‍, കെ.ബി. രാജുകൃഷ്ണ, ബാബു കട്ടയാട്, പി.കെ.സുധീര്‍, ജി.ബബിത, സി.കെ.നൗഷാദ്, യു.എ.അജ്മല്‍ സാജിദ്, ഷാജി ചെറിയാന്‍(കണ്‍വീനര്‍മാര്‍).

0Shares

Leave a Reply

Your email address will not be published.

Social profiles