കടം കുടിശികയാക്കിയവരെ ആത്മഹത്യയിലേക്കു തള്ളുന്ന നടപടികള്‍ അവസാനിപ്പിക്കണം-എല്‍.ജെ.ഡി

കല്‍പറ്റ: കര്‍ഷകരടക്കം കടം കുടിശികയാക്കിയവരെ ആത്മഹത്യയിലേക്കു തള്ളുന്ന നടപടികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ അവസാനിപ്പിക്കണെന്നു എല്‍.ജെ.ഡി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാമ്പത്തികത്തകര്‍ച്ച അതിജീവിക്കുന്നതിനു ജില്ലയ്ക്കായി സമഗ്ര പാക്കേജ് നടപ്പിലാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം. സര്‍ഫാസി അടക്കം നിയമങ്ങളുടെ ദുരുപയോഗം ഒഴിവാക്കുന്നതില്‍ ഉത്തരവാദപ്പെട്ടര്‍ ശ്രദ്ധ ചെലുത്തണം. കര്‍ഷക സൗഹൃദമാകുന്ന വിധത്തില്‍ സര്‍ഫാസി നിയമം ഭേദഗതി ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ.ഹംസ അധ്യക്ഷത വഹിച്ചു. യു.എ.ഖാദര്‍, ജോസ് പനമട, കെ.എ.സ്‌കറിയ, കെ.എസ്.ബാബു, ഡി.രാജന്‍, കെ.എ.ചന്തു, പി.എം.ഷബീറലി,രുക്മിണി ഭാസ്‌കരന്‍, കെ.കെ.വത്സല, കെ.ബി.രാജുകൃഷ്ണ, എ.അനന്തകൃഷ്ണഗൗഡര്‍, കെ.ബി.രാജേന്ദ്രന്‍, പികെ.രാജന്‍, എ.സുരേന്ദ്രന്‍, കെ.കെ.മുഹമ്മദ്കുട്ടി, എന്‍.ബി.ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles