അപ്പപ്പാറ ചക്കിണി കോളനിയില്‍ കൊതുകുശല്യം രൂക്ഷം

അപ്പപ്പാറ ചക്കിണി കോളനിയിലെ വീടുകളില്‍ ഒന്ന്.

മാനന്തവാടി:മഴക്കാലമായതോടെ തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ചക്കിണി കോളനിയില്‍ കൊതുകുശല്യം രൂക്ഷമായി. ചതുപ്പില്‍ സ്ഥിതിചെയ്യുന്ന വീടുകളുടെ പരിസരത്ത് കെട്ടിക്കടക്കുന്ന വെള്ളമാണ് കൊതുക് പെറ്റുപെരുകുന്നതിനു കാരണം. വനാവകാശ നിയമപ്രകാരം കൈവശരേഖ ലഭിച്ച ഭൂമിയിലാണ് കോളനി. 35 കുടുംബങ്ങളാണ് ഇവിടെ.ചതുപ്പിലാണ് വീടുകളില്‍ പലതും. നാടന്‍ മുറകളൊന്നും കൊതുകുകളെ അകറ്റാന്‍ പര്യാപ്തമാകുന്നില്ലെന്നു ആദിവാസികള്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളും കോളനിയില്‍ പരിമിതമാണ്. പല കുടുംബങ്ങളുടെയും വീടുകള്‍ വാസയോഗ്യമല്ല. ഏതാനും കുടുംബങ്ങള്‍ക്കു അനുവദിച്ച വീടുകളുടെ നിര്‍മാണം നടന്നുവരികയാണ്. കോളനിയിലെ ശുദ്ധജല ക്ഷാമത്തിനു പഞ്ചായത്ത് താല്‍ക്കാലിക പരിഹാരം കണ്ടിട്ടുണ്ട്. വന്യമൃഗശല്യം കോളനിക്കാര്‍ നേരിടുന്ന മറ്റൊരു ഗുരുതര പ്രശ്‌നമാണ്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ കോളനി സന്ദര്‍ശിച്ച് ദുരിതം നേരില്‍ മനസ്സിലാക്കി ചതുപ്പില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles