അരിവില കുതിച്ചുയരുന്നു; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയില്‍

വൈത്തിരി: അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയില്‍ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്രപ്രദേശില്‍ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ജയ അരിക്ക് കിലോഗ്രാമിന് 39 രൂപ മുതല്‍ 42 രൂപ വരെയാണ് നിലവിലെ വില. ഇതേ അരിക്ക് കഴിഞ്ഞ ആഴ്ച വില 34 രൂപ മുതല്‍ 38 രൂപ വരെയായിരുന്നു വില. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോള്‍ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു. ഇന്ധന വിലയെതുടര്‍ന്ന് പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം വില ഉയര്‍ന്നതിന് പിന്നാലെയാണ് അരിക്കും വില ഉയരുന്നത്.

റിപ്പോര്‍ട്ട്: ജുനൈദ് വൈത്തിരി

0Shares

Leave a Reply

Your email address will not be published.

Social profiles