വികസന പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കണം-രാഹുല്‍ഗാന്ധി എം.പി

കല്‍പറ്റ-എം.പിമാരുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചു നടത്തുന്ന വികസന പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കണമെന്ന് രാഹുല്‍ഗാന്ധി എം.പി. വയനാട് കലക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തില്‍(ദിശ) സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ ഇതുവരെ 7. 65 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്. 4.60 കോടി രൂപയുടെ പ്രവൃത്തികള്‍ക്കു അനുമതിയായി. ഈ പ്രവൃത്തികള്‍ സമയബന്ധി തമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ ശ്രദ്ധിക്കണം.
ജില്ലയില്‍ പി.എം.ജി.എസ് പദ്ധതിയില്‍ കൂടുതല്‍ റോഡുകള്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. ജില്ലയില്‍ കൂടുതല്‍ സി.ആര്‍.എഫ് ഫണ്ട് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. പി.എം.ജെ.വി.കെ പദ്ധതിയില്‍ പനമരം ബ്ലോക്കിനെ ഉള്‍പ്പെടുത്തുന്നതിന് നീക്കം നടത്തിവരികയാണ്. വിഷയത്തില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ ശതമാനം വര്‍ധിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും എം.പി പറഞ്ഞു.
ജില്ലാ കലക്ടര്‍ എ.ഗീത ദിശ പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെ.സി.വേണുഗോപാല്‍ എം.പി, ടി.സിദ്ദിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം എന്‍.ഐ.ഷാജു, സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ദാരിദ്ര ലഘൂകരണ വിഭാഗം പ്രേജക്ട് ഡയറക്ടര്‍ പി.സി.മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles