ബത്തേരിയില്‍ ചെസ് ചാമ്പ്യന്‍ഷിപ് 23,24 തീയതികളില്‍

ബത്തേരി: സംസ്ഥാന അണ്ടര്‍ 17 ഓപന്‍ ആന്‍ഡ് ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ് മെയ് 23,24 തീയതികളില്‍ ബത്തേരി ലയണ്‍സ് ഹാളില്‍ നടത്തും. ചെസ് അസോസിയേഷന്‍ ഓഫ് വയനാടും നൈറ്റ്‌സ് ചെസ് അക്കാദമിയും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 23നു രാവിലെ 9.30നു വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു മുഖ്യാതിഥിയാകും. ചെസ് അസോസിയേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി വി.എന്‍.വിശ്വനാഥന്‍, വൈസ് പ്രസിഡന്റ് ഗലീലിയോ ജോര്‍ജ്, നൈറ്റ്‌സ് ചെസ് അക്കാദമി പ്രസിഡന്റ് സി.കെ.സദാശിവന്‍, ചെസ് അസോസിയേഷന്‍ ഓഫ് വയനാട് പ്രസിഡന്റ് കെ.ദിനേഷ്, സെറ്റ്‌കോസ് പ്രസിഡന്റ് എ.ജെ.ഇമ്മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ജില്ലയിലെ ആദ്യ വനിതാ സീനിയര്‍ അര്‍ബിറ്ററും വനിതാശ്രേഷ്ഠ പുരസ്‌കാര ജേതാവുമായ കല്‍പന ബിജുവിനെ ആദരിക്കും. ഓപന്‍, ഗേള്‍സ് വിഭാഗങ്ങളില്‍ വിവിധ ജില്ലകളില്‍നിന്നുള്ള 80 ഓളം കളിക്കാര്‍ പങ്കെടുക്കും. ഇരു വിഭാഗങ്ങളിലും ആദ്യ രണ്ടു സ്ഥാനക്കാര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles