സൗജന്യ പി.എസ്.സി പരിശീലനം

കല്‍പറ്റ: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പറ്റ പഴയ ബസ്സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍. ആറു മാസത്തേക്കാണ് പരിശീലനം. ജൂലൈ ഒന്നിനു പുതിയ ബാച്ചിന്റെ ക്ലാസ് ആരംഭിക്കും. പരിശീലനം സൗജന്യമാണ്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കംപയിന്റ് ഗ്രാജുവേറ്റ് ലെവലും എസ്.എസ്.എല്‍.സി യോഗ്യതക്കാര്‍ക്ക് പി.എസ്.സി ഫൗണ്ടേഷന്‍ കോഴ്‌സും റഗുലറായി ക്ലാസില്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസത്തെ ഹോളിഡേ ക്ലാസുമായാണ് പരിശീലനം. 18 വയസ് തികഞ്ഞ മുസ്‌ലിം, കൃസ്ത്യന്‍, ജൈന്‍ വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നിര്‍ദിഷ്ട ഫോമില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി, വിധവ/വിവാഹ മോചിതര്‍ ആണെങ്കില്‍ അക്കാര്യം തെളിയിക്കുന്ന രേഖ സഹിതം പ്രിന്‍സിപ്പല്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, പഴയ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗ്, കല്‍പറ്റ എന്ന വിലാസത്തില്‍ അയയ്ക്കാം. നേരിട്ടു ഓഫീസിലും നല്‍കാം. ജൂണ്‍ 20ന് വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും. അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 202228.

0Shares

Leave a Reply

Your email address will not be published.

Social profiles