രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

കോണ്‍ഗ്രസ് ചീരാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം.

ചീരാല്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പ്രസിഡന്റ് കെ.മുനീബ് അധ്യക്ഷത വഹിച്ചു. ഛായാചിത്രത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ആര്‍.സരള ടീച്ചര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ പ്രസന്ന ശശീന്ദ്രന്‍, വി.ടി.ബേബി. കെ.വി.ശശി, പാര്‍ട്ടി പ്രവര്‍ത്തകരായ കെ.ആര്‍.സാജന്‍, വി. ജെ.തോമസ്, കെ.ഒ.ഷിജു, കെ.സി.കെ.തങ്ങള്‍, ഒ.കെ.ശശി, വി.ടി.രാജു, യശോധരന്‍, ആന്റണി, സജീവന്‍, ടി.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles