പൊരുന്നന്നൂര്‍ വില്ലേജ് ജനകീയ സമിതി യോഗം

പൊരുന്നന്നൂര്‍ വില്ലേജ് ജനകീയ സമിതി യോഗത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി സംസാരിക്കുന്നു.

തരുവണ: പൊരുന്നന്നൂര്‍ വില്ലേജ് ജനകീയസമിതി യോഗം ചേര്‍ന്നു. വില്ലേജ് ഓഫീസര്‍ സി.വി.ലൈല അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറ്റം, പട്ടയ പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വില്ലേജുതല ജനകീയ സമിതി ശക്തിപ്പെടുത്താനും വില്ലേജ് ഓഫീസില്‍ പരാതിപ്പെട്ടി സ്ഥാപിക്കാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍, കെ.സി.കെ. നജുമുദ്ദീന്‍, പി.പി.ജോര്‍ജ്, ഫ്രാന്‍സിസ് പുന്നോലില്‍, ഉസ്മാന്‍ പള്ളിയാല്‍, എം.ഡി.സജി,എന്‍.കെ.മോഹനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles