മടക്കിമല-തെറ്റുപാടി റോഡ് തുറന്നു

മടക്കിമല-തെറ്റുപാടി റോഡ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

മടക്കിമല(വയനാട്): മുട്ടില്‍ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,415,000 രൂപ ചെലവില്‍ നിര്‍മിച്ച മടക്കിമല- തെറ്റുപാടി റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍മാരായ നിഷ സുധാകരന്‍, അഷറഫ് ചിറക്കല്‍, സി.രാജി, ബിന്ദു മോഹനന്‍, വികസന സമിതി അംഗങ്ങളായ സിറാജുദ്ദീന്‍, മുഹമ്മദ് വടകര, സജീവന്‍, ജയചന്ദ്രന്‍, ഭാസ്‌കരന്‍ അനില്‍, ചേക്കു, താജുന്നിസ തുടങ്ങിയവരും റോഡ് ഗുണഭോക്താക്കളും പങ്കെടുത്തു. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.

0Shares

Leave a Reply

Your email address will not be published.

Social profiles