അക്ഷരങ്ങളെ ചിത്രങ്ങളാക്കി ജി.എച്ച്.എസ്.എസ് തൃശിലേരി

മാനന്തവാടി: ലോക്ഡൗണ്‍ കാലത്തെ പഠന വിടവ് നികത്തി അക്ക-അക്ഷര ജ്ഞാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൃശിലേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി കുട്ടികള്‍ക്കായി സ്ലേറ്റും പെന്‍സിലും എന്ന പേരില്‍ പഞ്ചദിന ക്യാമ്പ് സംഘടിപ്പിച്ചു. സണ്ണി മാനന്തവാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ജെ.ജയിംസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എ.പി.ഷീജ സ്വാഗതവും എച്ച്.എം. രാധിക നന്ദിയും പറഞ്ഞു. കുട്ടികള്‍ക്ക് സ്ലേറ്റും പെന്‍സിലും നല്‍കിയത് ക്യാമ്പിനു പുത്തനുണര്‍വ് നല്‍കി. അക്ഷരങ്ങളെ ചിത്രങ്ങളാക്കിയത് ശ്രദ്ധ ആകര്‍ഷിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles