വെള്ളമുണ്ടയില്‍ ജനപ്രതിനിധികളുടെ കുടുംബ സംഗമം നടത്തി

വെള്ളമുണ്ടയില്‍ ജനപ്രതിനിധികളുടെ കുടുംബ സംഗമം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വെള്ളമുണ്ട പഞ്ചായത്ത്് അംഗങ്ങളുടെയും കുടുംബ സംഗമം നടത്തി. സാസ്‌കാരിക സംവാദം, സദ്യ, ഗാനസന്ധ്യ എന്നിവ സംഗമത്തിന്റെ ഭാഗമായിരുന്നു. ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സ്‌നേഹസന്ദേശം നല്‍കി. ജനപ്രതിനിധികള്‍ക്കുള്ള വെള്ളമുണ്ട ഡിവിഷന്റെ സ്‌നേഹോപഹാരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു,
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് താളൂര്‍, ബിന്ദു പ്രകാശ്, കെ.ബി.നസീമ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശേരി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles