മുണ്ടക്കല്‍ കോളനിയില്‍ ജൈവ മഞ്ഞള്‍ കൃഷി

വെള്ളമുണ്ട മുണ്ടക്കല്‍ കോളനിയില്‍ ജൈവ മഞ്ഞള്‍ നടീല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ് ഗ്രാമവും വെള്ളമുണ്ട പഞ്ചായത്തും സംയുക്തമായി ഗോത്ര വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന വയനാടന്‍ ജൈവ മഞ്ഞള്‍ കൃഷിക്കു(മഞ്ച) തുടക്കമായി. വെള്ളമുണ്ട മുണ്ടക്കല്‍ കോളനിയില്‍ ഒരേക്കറിലാണ് 10 പേരടങ്ങുന്ന ക്ലസ്റ്ററാണ് കൃഷി നടത്തുന്നത്. ഭാരതീയ ചികിത്സ വകുപ്പ്, ദേശീയ തൊഴിലുറപ്പ് പദ്ധതി, വെള്ളമുണ്ട കൃഷി ഭവന്‍ എന്നിവയുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്.
വിത്ത് നടീല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വെളളമുണ്ടപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രി സി.എം.ഒ ഒ.വി.സുഷ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം. ഡോ.അനീന ജിതേന്ദ്ര പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കല്യാണി, വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ബാലന്‍ വെള്ളരിമ്മല്‍, പി.കെ.അമീന്‍, വാര്‍ഡ് മെംബര്‍ അബ്ദുല്ല കണിയാങ്കണ്ടി, വെള്ളമുണ്ട പഞ്ചായത്ത് മെംമ്പര്‍മാരായ സി.എം.അനില്‍കുമാര്‍, സീനത്ത് വൈശ്യന്‍, ഇ.കെ.സല്‍മത്ത്, അമ്മദ് കൊടുവേരി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ മംഗലശേരി നാരായണന്‍, കൃഷി ഓഫീസര്‍ കെ.ആര്‍.കോകില, ഡോ.എബി ഫിലിപ്പ്, ഡോ.സിജോ കുര്യാക്കോസ്, സി.ആര്‍.നദീര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles