ഐ.എന്‍.ടി.യു.സി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

വയനാട് കലക്ടറേറ്റ് പടിക്കല്‍ ഐ.എന്‍.ടി.യു.സി ധര്‍ണ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. കെ റയില്‍ പദ്ധതി ഉപേക്ഷിക്കുക, പെട്രോള്‍-ഡീസല്‍-പാചകവാതക വിലക്കയറ്റം നിയന്ത്രിക്കുക, മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ച 700 രൂപ മിനിമം വേതനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷം തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വിനാശത്തിന്റെ വര്‍ഷമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി അധ്യക്ഷത വഹിച്ചു. സി.പി.വര്‍ഗീസ്, എം.എ.ജോസഫ്, സി.ജയപ്രസാദ്, ബി.സുരേഷ്ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, ഗിരീഷ് കല്‍പറ്റ, ശ്രീനിവാസന്‍ തോവരിമല, കെ.എം.വര്‍ഗീസ്, ഒ.ഭാസ്‌കരന്‍, ജിനി തോമസ്, കൃഷ്ണകുമാരി, മേഴ്സി സാബു, ഓമന, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജോര്‍ജ് പടകൂട്ടില്‍, താരീഖ് കടവന്‍, അരുണ്‍ ദേവ്, കെ.കെ.രാജേന്ദ്രന്‍, രാധാ രാമസ്വാമി, കെ.അജിത, ഏലിയാമ്മ മാത്തുക്കുട്ടി, ആയിഷ പള്ളിയാല്‍, ജ്യോതിഷ്‌കുമാര്‍, ആര്‍. രാമചന്ദ്രന്‍, ബേബി തുരുത്തിയില്‍, കെ.ജി.ബാബു, സി.എ.ഗോപി, എം.പി.ശശികുമാര്‍, ശ്രീദേവി ബാബു, ജോര്‍ജ് മണ്ണത്താനി, പി.കെ. മുരളി, എസ്.മണി, ഹര്‍ഷല്‍ കോണാടന്‍, ഡിന്റോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles