![](https://keralacorrespondent.com/wp-content/uploads/2022/05/ball.jpg)
മാനന്തവാടി: വയനാട് ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പ് വെള്ളമുണ്ടയില്‍ തുടങ്ങി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.റഫീക്ക് ഉദ്ഘാടനം ചെയ്തു. വി.കെ.ശ്രീധരന് അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ്, കെ.ജംഷീര്‍, എം.സുധാകരന്,ആലീസ്, പി.ടി.സുഭാഷ്, സി.കെ. ചന്ദ്രഭാനു എന്നിവര്‍ പ്രസംഗിച്ചു. 20 ദിവസത്തെ ക്യാമ്പില്‍ 45 കുട്ടികളാണ് പങ്കെടുക്കുന്നത്. ദേശീയ കോച്ച് കെ.ഷിജോയുടെ നേതൃത്വത്തിലാണ് പരിശീലനം.