പാരമ്പര്യ വൈദ്യന്‍ കൊലക്കേസ്: റിട്ട.എസ്.ഐയുടെ വീട്ടില്‍ പരിശോധന നടത്തി

റിട്ട.എസ്.ഐ സുന്ദരന്‍ സുകുമാരന്റെ കേണിച്ചിറയിലെ വീട്.

കല്‍പറ്റ: നിലമ്പൂര്‍ പാരമ്പര്യ വൈദ്യന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് വയനാട്ടില്‍ റിട്ട.എസ്.ഐയുടെ വീട്ടില്‍ പോലീസ് പരിശോധന. ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുള്ള റിട്ട.എസ്.ഐ സുന്ദരന്‍ സുകുമാരന്റെ കേണിച്ചിറയിലെ വീട്ടിലാണ് നിലമ്പൂര്‍ എസ്.ഐ. നവീന്‍ ഷാജിയും സംഘവും പരിശോധന നടത്തിയത്. ഉച്ചകഴിഞ്ഞു രണ്ടരയോടെ തുടങ്ങിയ പരിശോധന വൈകുന്നേരം അഞ്ചുവരെ നീണ്ടു. റിട്ട.എസ്.ഐയുടെ ഡയറി കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. വൈദ്യന്‍ കൊലക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനു ഉപദേശങ്ങള്‍ നല്‍കിയിരുന്നതു സുന്ദരന്‍ സുകുമാരനാണെന്നു കൂട്ടുപ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഒളിവിലുള്ള സുന്ദരന്‍ സുകുമാരന്‍ മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles