വളര്‍ത്തുമൃഗങ്ങള്‍ക്കായി മഴക്കാല മുന്നൊരുക്കം: പരിശീലനം നടത്തി

വടുവന്‍ചാല്‍: ‘മഴക്കാല മുന്നൊരുക്കം വളര്‍ത്തുമൃഗങ്ങള്‍ക്ക്’ പദ്ധതിയുടെ ഭാഗമായി മൂപ്പൈനാട് പഞ്ചായത്തില്‍ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ.കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഉണ്ണികൃഷ്ണന്‍, ഡയാന, ഡോ.ശര്‍മ്മദ എന്നിവര്‍ പ്രസംഗിച്ചു. എസ്.പ്രവീണ്‍, എ.കെ.ജയ്ഹരി, ഡോ.ആര്‍.എല്‍.രതീഷ് എന്നിവര്‍ ക്ലാസെടുത്തു. ക്ഷീരകര്‍ഷകര്‍, വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് റെസ്‌ക്യൂ ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles