സി.ഐയും എസ്.ഐയും ഇല്ലാതെ വൈത്തിരി പോലീസ് സ്റ്റേഷന്‍

വൈത്തിരി: സി.ഐയും എസ്.എയും ഇല്ലാതെ വൈത്തിരി പോലീസ് സ്‌റ്റേഷന്‍. രണ്ടു കസേരകളും കുറച്ചായി ഒഴിഞ്ഞുകിടക്കുകയാണ്. ഇത് സ്‌റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന എസ്.ഐയെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഇദ്ദേഹത്തെ വടക്കേ വയനാട്ടിലെ ഒരു സ്റ്റേഷനിലാണ് നിയമിച്ചത്. സി.ഐ ദീര്‍ഘകാല മെഡിക്കല്‍ അവധിയിലാണ്. ഇപ്പോള്‍ രണ്ടു ഗ്രേഡ് എസ്.ഐമാര്‍ക്കാണ് സ്റ്റേഷന്‍ ചുമതല. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വൈത്തിരി അംബ എട്ടാം യൂനിറ്റിലെ ആദിവാസി യുവതിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാന്‍ കല്‍പറ്റയില്‍നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ എത്തേണ്ടിവന്നു. പരിശീലനം കഴിഞ്ഞ എസ്.ഐമാര്‍ ജില്ലയില്‍ ഉണ്ടായിട്ടും വൈത്തിരിയില്‍ താത്കാലിക ചാര്‍ജ് പോലും നല്‍കാത്തത് പോലീസുകാര്‍ക്കിടിയില്‍ ചര്‍ച്ചവിഷയമാണ്.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്‌

0Shares

Leave a Reply

Your email address will not be published.

Social profiles