ആസാദി കാ അമൃത് മഹോത്സവ്: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ആസാദി കാ അമൃത് മഹോത്സവ് മത്സരവിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നു.

കല്‍പറ്റ: വയനാട് ജില്ലാ വികസന സമിതി യോഗത്തില്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ള്ള പുരസ്‌കാരങ്ങള്‍ എം.എല്‍.എ ടി.സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ.ഗീത എന്നിവര്‍വിതരണം ചെയ്തു.
സ്‌കൂള്‍ തലത്തില്‍ 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് മത്സരം നടത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രബന്ധരചന, ചിത്രരചന മത്സരങ്ങളും ഉദ്യോഗസ്ഥര്‍ക്കായി പ്രബന്ധരചന മത്സരവുമാണ് നടത്തിയത്.
വിദ്യാര്‍ഥികളുടെ ചിത്രരചന മത്സരത്തില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ. വി.എച്ച്.എച്ച്.എസ്‌ലെ കെ.റിഷ്ണ ഒന്നാം സ്ഥാനവും കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ മുഹമ്മദ് നിഹാന്‍ രണ്ടാം സ്ഥാനവും വെള്ളമുണ്ട ജി.എം.എച്ച്.എച്ച്.എസ്‌ലെ ശ്രീഹര്‍ഷ് എസ്. പ്രസാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രബന്ധരചന മത്സരത്തില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ. വി.എച്ച്.എച്ച്.എസ്‌ലെ അലീന മിസ്റി ഒന്നാം സ്ഥാനവും നീര്‍വാരം ജി.എച്ച്.എസ്.എസ്‌ലെ ഹെലന്‍ റോസ് തോമസ് രണ്ടാം സ്ഥാനവും അതിരാറ്റുകുന്ന് ജി.എച്ച്.എസ്‌ലെ അളകനന്ദ മൂന്നാം സ്ഥാനവും നേടി.
ഉദ്യോഗസ്ഥര്‍ക്കുള്ള പ്രബന്ധരചനയില്‍ വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് പി.സുരേഷ് ബാബു ഒന്നാം സ്ഥാനവും ജില്ലാ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പി.ജി.ജയപ്രകാശ് രണ്ടാം സ്ഥാനവും ജില്ലാ പ്ലാനിംഗ് ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ ഹസീജ റഹ്‌മാന്‍ മൂന്നാം സ്ഥാനവും നേടി.
പട്ടികവര്‍ഗ വികസന രംഗത്ത് ജില്ലയിലെ ഏറ്റവും മികച്ചതും നവീനവുമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം നൂല്‍പ്പുഴ പഞ്ചായത്തിന് ലഭിച്ചു. 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

0Shares

Leave a Reply

Your email address will not be published.

Social profiles