ഭക്ഷണം വൃത്തിയായി സൂക്ഷിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ക്കു നിര്‍ദേശം

കല്‍പറ്റ: ഭക്ഷണപദാര്‍ത്ഥങ്ങള്‍ വെടിപ്പുള്ള സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും ഹോട്ടല്‍ ഉടമകള്‍ക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ് നിര്‍ദേശം നല്‍കി. നഗരസഭ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍നിന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. നഗരസഭയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നുവെന്നും മാന്യമായ രീതിയില്‍ ഭക്ഷണം പാകം ചെയ്തു നല്‍കുന്നതില്‍ ശ്രദ്ധ ഉണ്ടാകുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ഉറപ്പുനല്‍കി. നഗരസഭ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles