പി.പി മുഹമ്മദ് മാസ്റ്റര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു

കല്‍പറ്റ: 31 വര്‍ഷത്തെ അധ്യാപന ജീവിതത്തിന് ശേഷം മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ പി.പി.മുഹമ്മദ് മെയ് 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. 5 വര്‍ഷം കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററായും (ഡി.എം.സി) സേവനമനുഷ്ഠിച്ച മുഹമ്മദ് മാസ്റ്റര്‍ സാമൂഹ്യസേവനരംഗങ്ങളിലെ നിറസാന്നിധ്യമാണ്.
1991ല്‍ പിണങ്ങോട് ഓര്‍ഫനേജ് ഹൈസ്‌കൂളിലാണ് ജോലിയില്‍ പ്രവേശിച്ചത്. 1998 ല്‍ മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെത്തി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എസ്.സി.ഇ.ആര്‍.ടി.പാഠപുസ്തക രചന സമിതി അംഗം, സംസ്ഥാന കരിക്കുലം ഉപസമിതി അംഗം, ജില്ലാ-സംസ്ഥാന റിസോഴ്സ് പേഴ്സണ്‍(ആര്‍.പി), വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അംഗം, വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്.ടി.യു.സംസ്ഥാന കമ്മിറ്റി രൂപീകരിച്ച നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി (എന്‍.ഇ.പി.) ഉപസമിതി കണ്‍വീനര്‍, ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് പഠന സമിതി കണ്‍വീനര്‍, പാഠ്യപദ്ധതി പഠന സമിതി കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെ.എസ്.ടി.യു) സംസ്ഥാന സെക്രട്ടറി, വയനാട് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മുഖപത്രമായ ഗുരുചൈതന്യം സബ് എഡിറ്റര്‍, ജില്ലാ സംയുക്ത അധ്യാപക സമിതി കണ്‍വീനര്‍, അധ്യാപക സര്‍വ്വീസ് സംഘടനകളുടെ ഐക്യവേദിയായ യു.ടി.ഇ.എഫ് ജില്ലാ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പ്, അധ്യാപക ഭവന്‍, പരീക്ഷകളില്‍ പ്രതിഭകളായ ജില്ലയിലെ അധ്യാപകരുടെ മക്കള്‍ക്കുള്ള അവാര്‍ഡ് തുടങ്ങിയവ ജില്ലയില്‍ നടപ്പാക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. നിലവില്‍ എം.എസ്.എസ് – പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ കോംപ്ലക്സ് സെക്രട്ടറിയും എം.എസ്.എസ്.ജില്ലാ പ്രസിഡന്റുമാണ്.
ഇടുക്കി കല്ലാര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.സല്‍മയാണ് ഭാര്യ. പനമരം ക്രസന്റ് എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ പി.പി.സബാഹ് മുഹമ്മദ്, മേപ്പാടി വിംസ് നേഴ്സിംഗ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പി.പി.സലീല്‍ മുഹമ്മദ്, പിണങ്ങോട് ഡബ്ല്യു.എം.ഒ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പി.പി.സാലിഹ് മുഹമ്മദ് മക്കളാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles