കേന്ദ്ര പദ്ധതി: പ്രധാനമന്ത്രിയുടെ ഓണ്‍ലൈന്‍ സംവാദം നാളെ

കല്‍പറ്റ: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംവദിക്കും. ഇതിനോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി രാവിലെ 9.30 മുതല്‍ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടക്കും. പ്രധാനമന്ത്രി ആവാസ് യോജന, പോഷന്‍ അഭിയാന്‍, ജല്‍ജീവന്‍ മിഷന്‍ തുടങ്ങിയ 13 കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി സംവദിക്കുക. പദ്ധതികളുടെ 20 വീതം ഗുണഭോക്താക്കള്‍ ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles