ജില്ലയില്‍ ആറ് വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തു

വിളമ്പുകണ്ടം ജി.എല്‍.പി.എസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആറ് വിദ്യാലയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച്.എസ്.എസ് തരിയോട്, ജി.യു.പി.എസ് കോട്ടനാട്, ജി.എല്‍.പി.എസ് വിളമ്പുകണ്ടം. ജി.എല്‍.പി.എസ് പനവല്ലി എന്നീ വിദ്യാലയങ്ങളിലെ പുതിയ ഹൈടെക് കെട്ടിടങ്ങളാണ് പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. മികവുറ്റ വിദ്യാലയങ്ങള്‍ കാലത്തിനനുസരത്ത് മുഖം മിനുക്കുന്നതോടെ നവകേരളം സാധ്യമാകും, വിദ്യാലയങ്ങളുടെ പുരോഗതി നാടിന്റെ പുരോഗതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ അധ്യയ വര്‍ഷത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പത്തര ലക്ഷം കുട്ടികളുടെ വര്‍ദ്ധനവുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ വിവിധ പരിപാടികള്‍ നടന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles