രതീഷ്‌കുമാര്‍ രക്തസാക്ഷി ദിനം ആചരിച്ചു

മേപ്പാടി കള്ളാടിയില്‍ രതീഷ്‌കുമാര്‍ അനുസ്മരണ സമ്മേളനം സി.പി.ഐ(എം.എല്‍) ജില്ലാ സെക്രട്ടറി സാം പി.മാത്യു ഉദ്ഘാടനം ചെയ്യുന്നു.

ല്‍പറ്റ: സി.പി.ഐ(എം.എല്‍) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടി കള്ളാടിയില്‍ രതീഷ്‌കുമാര്‍ രക്തസാക്ഷി ദിനം ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ പതാക ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി സാം പി.മാത്യു ഉദ്ഘാടനം ചെയ്തു. എം.ചുരളി അധ്യക്ഷത വഹിച്ചു. പി.കെ.ബാപ്പുട്ടി, എം.കെ.അജയകുമാര്‍, ആര്‍.വേല്‍മുരുകന്‍, എം.കെ.കൃഷ്ണന്‍കുട്ടി, പി.വി.തോമസ്, പി.എച്ച്.മുഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles