കുട്ടികളെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി

വൈത്തിരി: അധ്യയന വര്‍ഷാരംഭം എത്തിയിരിക്കെ വിദ്യാലയങ്ങള്‍ തുറക്കുന്നതിനു ഒരുക്കം തകൃതി. മിക്ക സകൂളുകളും അറ്റകുറ്റപ്പണികളും മിനുക്കലും പൂര്‍ത്തിയാക്കി. ശൂചീകരണം സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കു അകത്തും പുറത്തും നടന്നു.
നേരത്തെയെത്തിയ മഴയില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ കിളിര്‍ത്ത പുല്ലും കളയും ചെത്തിനീക്കല്‍ പെടാപ്പാടായി. സ്‌കൂള്‍ നടത്തിപ്പില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ളതിനാല്‍ അധ്യാപകരും സജീവമായി. കെട്ടിടങ്ങള്‍ക്കു വാഹനങ്ങള്‍ക്കും ഫിറ്റ്‌നെസ് നേടാനുള്ള ഓട്ടത്തിലാണ് സ്വാകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ബുധനാഴ്ച രാവിലെ 9.30നു ചെന്നലോട് ഗവ.യു.പി സ്‌കൂളിലാണ് വൈത്തിരി ബ്ലോക്കുതല പ്രവേശനോത്സവം.
റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles