കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ബോക്‌സിംഗ്: മാനന്തവാടി ഗവ.കോളേജിനു കിരീടം

മാനന്തവാടി: കണ്ണൂര്‍ മങ്ങാട്ടുപറമ്പില്‍ നടന്ന കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് പുരുഷ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനവുമായി മാനന്തവാടി ഗവ.കോളേജ്. രണ്ട് സ്വര്‍ണവും മൂന്നു വീതം വെള്ളിയും വെങ്കലവും നേടി കോളേജ് ടീം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ക്യാപ്റ്റന്‍ അഭിജിത് (86കിലോഗ്രാം വിഭാഗം), റിച്ചാര്‍ഡ് (71 കിലോഗ്രാം)എന്നിവര്‍ക്കാണ് സ്വര്‍ണം. ആഷ്ബിന്‍ (75കിലോഗ്രാം), സി.ആര്‍.അഭിജിത് (59 കിലോഗ്രാം), പി.എ.അരുണ്‍(51 കിലോഗ്രാം)എന്നിവര്‍ വെള്ളിയും റഫ്‌നാസ് (48 കിലോഗ്രാം), ജസ്റ്റിന്‍ (92 കിലോഗ്രാം), റോഷ്ബിന്‍ 92+കിലോഗ്രാം)എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി. വയനാട്ടില്‍നിന്നു ആദ്യമായാണ് ഒരു കോളേജ് യൂനിവേഴ്‌സിറ്റി തലത്തില്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാവുന്നത്. മാനന്തവാടി എ.ബി.സി ബോക്‌സിംഗ് അക്കാദമിയിലെ പരിശീലക്കാരായ ദീപേഷ്, ഡിജു, ഡൈസന്‍, ഹരി എന്നിവരുടെയും കോളേജിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെയും പിന്തുണ കിരീടനേട്ടത്തിനു സഹായിച്ചതായി കായികധ്യാപകന്‍ കെ.സി.ജംഷാദ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles