ഡോ.എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം രജത ജുബിലി നിറവില്‍
*അന്താരാഷ്ട്ര സെമിനാര്‍ അഞ്ചിനും ആറിനും

കല്‍പറ്റ: ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ വയനാട് പുത്തൂര്‍വയല്‍ നിലയം സില്‍വര്‍ ജൂബിലി നിറവില്‍. ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കാല്‍ നൂറ്റാണ്ടുമുമ്പ് പ്രവര്‍ത്തനം തുടങ്ങിയതാണ് നിലയം. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഞ്ച്, ആറ് തീയതികള്‍ നിലയത്തില്‍ ‘ജൈവ വൈവിധ്യവും കാലാവസ്ഥ വ്യതിയാനവും’ എന്ന വിഷയത്തില്‍ അന്താരാഷ്്ട്ര സെമിനാര്‍ നടത്തുമെന്നു ഗവേഷണ നിലയം മേധാവി ഡോ.വി.ഷക്കീല, ഗിരിജന്‍ ഗോപി, സംഗീത രാജേഷ്, ജോസഫ് ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.മധുര സ്വാമിനാഥന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം സെമിനാറില്‍ ഉണ്ടാകും.
200ല്‍ അധികം പരമ്പരാഗത ഇനം വിളകള്‍, വംശനാശ ഭീഷണി നേരിടുന്ന 200 ഓളം ഇനം സസ്യങ്ങള്‍, നാനൂറോള ഇനം വംശീയ-ഔഷധ സസ്യങ്ങള്‍ എന്നിവയുടെ സംരക്ഷണം, അധികം അറിയപ്പെടാത്ത ഭക്ഷ്യജപോഷകാഹാരങ്ങളൂുടെ പ്രചാരണം എന്നിവ നിലയം നടത്തിവരികയാണെന്നുഡോ.വി.ഷക്കീല പറഞ്ഞു. കേരളത്തില്‍ ആദ്യമായി കര്‍ഷകരുടേതായി അംഗീകരിക്കുന്നതിനു 21 ഇനം നെല്‍വിത്തുകള്‍ ശുപാര്‍ശ ചെയ്തതു നിലയമാണ്. പശ്ചിമഘട്ടത്തിലെ അപൂര്‍വും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യജാലങ്ങള്‍ക്കായുള്ള ലീഡ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നിലയത്തിന്റെ ഭാഗമാണ്. 2010നു ശേഷം 160 തനത് ഇനങ്ങളിലായി ഒരു ലക്ഷത്തില്‍ അധികം തൈകള്‍ നിലയം ഉല്‍പാദിപ്പിച്ചു വിതരണം ചെയ്തു. നിലയത്തിന്റെ പ്രോത്സാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി കൂട്ടായ്മകള്‍ക്കു ദേശീയ പ്ലാന്റ് ജിനോം സേവ്യര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles