മാനന്തവാടി-കൈതക്കല്‍ റോഡ് നവീകരണം നാലാം വര്‍ഷത്തിലും ഇഴയുന്നു

കാട്ടിക്കുളം: 2018 നവംബറില്‍ കൊട്ടിഘോഷിച്ച് ആരംഭിച്ച മാനന്തവാടി-കൈതക്കല്‍ റോഡു നവീകരണം നാലാം വര്‍ഷത്തിലും ഇഴയുന്നു. കിഫ്ബിയില്‍ 46 കോടി രൂപ വകയിരുത്തി ആംരഭിച്ച 10.5 കിലോമീറ്റര്‍ റോഡ് പ്രവൃത്തി കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായി. 2020 നവംബറില്‍ പൂര്‍ത്തിയാക്കേണ്ട പ്രവൃത്തി ആറുമാസം വീതം മൂന്നുവട്ടം കാലാവധി നീട്ടിക്കൊടുത്തിട്ടും പാതിവഴിക്കുതന്നെ. കൈതക്കല്‍ മുതല്‍ വള്ളിയൂര്‍ക്കാവ് വരെ എട്ടു കിലോമീറ്റര്‍ ഒന്നാം ഘട്ടം ടാറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. മാനന്തവാടി ടൗണ്‍ മുതല്‍ വള്ളിയൂര്‍ക്കാവ് അടിവാരം വരെ രണ്ടര കിലോമീറ്റര്‍ പ്രവൃത്തിയാണ് എങ്ങുമെത്താത്തത്. റോഡിനായി സ്ഥലം വിട്ടുകൊടുക്കാന്‍ സ്വകാര്യ വ്യക്തി വിമുഖത കാട്ടുന്നതാണ് പ്രവൃത്തിക്കു തടസ്സമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ജില്ലയിലെത്തുന്ന പൊതുമരാമത്ത് മന്ത്രിയുടെ സത്വര ഇടപെടല്‍ മാനന്തവാടി-കൈതക്കല്‍ രോഡ് വിഷയത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

0Shares

Leave a Reply

Your email address will not be published.

Social profiles