സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലനം

കല്‍പറ്റ: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിനു കീഴിലെ എ.എ.എസ് അക്കാദമിയില്‍ അടുത്ത ബാച്ച് സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സംഘടിത, അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കോഴ്സ് ദൈര്‍ഘ്യം ഒരു വര്‍ഷം. അപേക്ഷകള്‍ www.kile.kerala.govt.in എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 13ന് മുന്‍പ് ലഭിക്കണം. ക്ലാസുകള്‍ ജൂണ്‍ 20ന് ആരംഭിക്കും. ഫോണ്‍: 7907099629, 0471 230912, 0471 237742.

0Shares

Leave a Reply

Your email address will not be published.

Social profiles