ഫുട്‌ബോള്‍ മത്സരം: മീനങ്ങാടി ജേതാക്കള്‍

കല്‍പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പോലീസ് ഗോത്രവീര്യം-2022 എന്ന പേരില്‍ മീനങ്ങാടിയില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ മീനങ്ങാടി സ്‌റ്റേഷന്‍ ടീം ജേതാക്കളായി. ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു ഗോളിനു നൂല്‍പ്പുഴ സ്റ്റേഷന്‍ ടീമിനെയാണ് തോല്‍പ്പിച്ചത്. ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ സമ്മാനവിതരണം നടത്തി. ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എല്‍.സുരേന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.ഒ.സിബി, ബത്തേരി ഡിവൈ.എസ്.പി അബ്ദുല്‍ ഷെരീഫ്, മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സനല്‍രാജ്, ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്ററുമായ എസ്.ഐ സാജന്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles