പരിസ്ഥിതി ലോല മേഖല: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം-ഇ.ജെ.ബാബു


മാനന്തവാടി: സംരക്ഷിത വനങ്ങളുടെ അതിരുകളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നു സി.പി.ഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു ആവശ്യപ്പെട്ടു. കോടതി ഉത്തരവ് കേരളത്തില്‍ ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, പക്ഷി സങ്കേതങ്ങള്‍ എന്നിവയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കും. പരിസ്ഥിതി മേഖലയില്‍ നിര്‍മാണത്തിനു വൈല്‍ഡ് ലൈഫ് വാര്‍ഡന്റ അനുമതി വാങ്ങണമെന്ന കോടതി ഉത്തരവ്
കര്‍ശനമായി നടപ്പിലാക്കിയാല്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാകുമെന്നു ബാബു പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles