ദുരിതമായി റോഡരികിലെ കുഴികള്‍

പള്ളിക്കുന്ന് ടൗണില്‍ റോഡരികിലെ ഗര്‍ത്തങ്ങള്‍

പള്ളിക്കുന്ന്: പള്ളിക്കുന്ന് ടൗണില്‍ റോഡരികിലെ ഗര്‍ത്തങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായിട്ട് മാസങ്ങളായിട്ടും പരിഹാരമായില്ല. പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി വ്യാപാരികളടക്കം രംഗത്തെത്തി. ഫൂട്ട്പാത്തുകളോട് ചേര്‍ന്ന് ടാറിംഗ് ചെയ്യുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്യാത്തതിനാല്‍ പലരും കാല്‍ തെന്നി വീഴുന്നത് പതിവായിരിക്കുകയാണെന്ന്് ടൗണിലെ വ്യാപാരികള്‍ പറയുന്നു. റോഡിന്റെ പ്രവൃത്തികള്‍ നടക്കുമ്പോള്‍ തന്നെ അധികൃതരോട് അപകട സാധ്യത പറഞ്ഞ് മനസിലാക്കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സംമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles