വൃക്ഷ സമൃദ്ധി പദ്ധതിക്കു തുടക്കമായി

വൃക്ഷ സമൃദ്ധി പദ്ധതി വയനാട് ജില്ലാതല ഉദ്ഘാടനം ബത്തേരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കുന്നു.

ബത്തേരി: വൃക്ഷ സമൃദ്ധി പദ്ധതിയുടെ വയനാട് ജില്ലാതല ഉദ്ഘാടനം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തൈ നട്ട് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അസൈനാര്‍ അധ്യക്ഷത വഹിച്ചു. യനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രബാബു, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി.ഹരിലാല്‍,
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജില്ലാ ജോയിന്റ് ഡവലപ്‌മെന്റ് കമ്മീക്ഷണര്‍ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം ഓഫീസര്‍ സി.പി. ജോസഫ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിജുന ബാസ്റ്റിന്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.എസ്.സജീഷ്, പി.ടി.എ പ്രസിഡന്റ് ഗോപകുമാര്‍, ഫോറസ്ട്രി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ വര്‍ഗീസ്, നൂല്‍പ്പുഴ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജീനീയര്‍ ടി.വി.ഷിനോജ് , ഹരിത സമിതി ചെയര്‍മാന്‍ മനോജ്കുമാര്‍, ബത്തേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി.രാജു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles