പരിസ്ഥിതിലോല മേഖല: സുപ്രീം കോടതി നിര്‍ദ്ദേശം നൂല്‍പ്പുഴയെ പൂര്‍ണ്ണമായി ബാധിക്കും

നായ്‌ക്കെട്ടി: വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയായി നിജപ്പെടത്തണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ വയനാട് വന്യജീവി സങ്കേതത്തോട് ചുറ്റപ്പെട്ടുകിടക്കുന്ന നൂല്‍പ്പുഴ പഞ്ചായത്തിലെ അയ്യായിരത്തോളം കുടുംബങ്ങളെ വിധി പൂര്‍ണ്ണമായി ബാധിക്കും. പുതുതായി നിര്‍മ്മാണങ്ങള്‍ ഒന്നും അനുവദിക്കരുത് എന്നാണ് നിര്‍ദേശം. എന്നാല്‍ താല്‍ക്കാലിക നിര്‍മ്മാണം ഏത് തരത്തില്‍ എന്ന് പറഞ്ഞിട്ടുമില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറക്കിയ കരട് മാര്‍ഗനിര്‍ദേശങ്ങളില്‍ ഖനനം, ഫാക്ടറി, മരമില്ല് എന്നിവ പാടില്ല എന്നായിരുന്നു പറഞ്ഞതെങ്കില്‍ സുപ്രീംകോടതി ഉത്തരവില്‍ പുതിയ നിര്‍മ്മാണങ്ങള്‍ ഒന്നും പാടില്ല എന്നാണുള്ളത്. ഇത് വീട് നിര്‍മ്മിക്കുന്നതിന് പോലും തടസ്സമാകുമോ എന്ന് ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ നൂല്‍പ്പുഴയിലെ ആയിരക്കണക്കിന് കര്‍ഷകര്‍ പെരുവഴിയിലാവും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കൂടെക്കൂടെ വരുന്ന നിര്‍ദ്ദേശങ്ങളും വിജ്ഞാപനങ്ങളും ജനങ്ങളുടെ ജീവിത പുരോഗതിയെ സാരമായി ബാധിക്കുമെന്നത് ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ സമയാസമയങ്ങളില്‍ ഇടപെടല്‍ നടത്താന്‍ താല്‍പര്യം കാണിക്കാറില്ല. സുപ്രീം കോടതിയില്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കരുതലോടെയുള്ള അടിയന്തര ഇടപെടല്‍ വേണമെന്ന് നൂല്‍പ്പുഴ പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു

0Shares

Leave a Reply

Your email address will not be published.

Social profiles