മുഴുവന്‍ കുട്ടികള്‍ക്കും തൈകള്‍ നല്‍കി കമ്പളക്കാട് അന്‍സാരിയ്യയില്‍ പരിസ്ഥിതി ദിനാചരണം

കമ്പളക്കാട്: പരിസ്ഥിതി ദിനം മദ്രസത്തുല്‍ അന്‍സാരിയ്യയില്‍ യൂനിറ്റ് എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം എസ്.കെ.എസ്.ബി.വി യൂനിറ്റ് പ്രസിഡന്റ് കെ.കെ. ഇസ്ഹാഖിനു നല്‍കി വാര്‍ഡ് മെംബര്‍ നൂരിഷ ചേനോത്ത് നിര്‍വഹിച്ചു. ഹാരിസ് ബാഖവി അധ്യക്ഷത വഹിച്ചു. പി.റമീസ് അഹമ്മദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. സ്ഥാപനമുറ്റത്ത് മദ്രസ ലീഡര്‍ കെ.ടി.യാസീന്റെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. മാനേജ്‌മെന്റ് പ്രതിനിധികളായ പി.ടി.അഷ്‌റഫ് ഹാജി, വി.പി.ഷുക്കൂര്‍ ഹാജി, പി.പി.ഖാസിം ഹാജി, അധ്യാപകരായ മുസ്തഫ ഫൈസി, മുഹമ്മദുകുട്ടി ഹസനി, സാജിദ് വാഫി, അഷ്‌റഫ് ദാരിമി, ഷംസുദ്ദീന്‍ വാഫി, മുനീര്‍ ദാരിമി, അബ്ദുറഹ്‌മാന്‍ മൗലവി, അഷ്‌റഫ് മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles