ഗുരുവര്യര്‍ക്ക് ശിഷ്യഗണങ്ങളുടെ സ്‌നേഹാദരം

കെ.ടി ഹംസ മുസ്ലിയാര്‍ക്ക് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉപഹാരം സമര്‍പ്പിക്കുന്നു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ദാറുല്‍ ഉലൂം അറബിക് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അസ്സആദാ അലുംനി അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സംഘടിപ്പിച്ച ഗുരുവര്യര്‍ക്കുള്ള സ്‌നേഹാദരം പ്രൗഢമായി. സമസ്ത വയനാട് ജില്ലാ അദ്ധ്യക്ഷനും ബത്തേരി ദാറുല്‍ ഉലൂമിലെ 32 വര്‍ഷമായി പ്രിന്‍സിപ്പലുമായ കെ.ടി ഹംസ മുസ്ലിയാരെയും സമസ്ത വയനാട് ജില്ലാ ജോ.സെക്രട്ടറിയും ദാറുല്‍ ഉലൂമിലെ 27 വര്‍ഷമായി വൈ. പ്രിന്‍സിപ്പളുമായ ഇ.അബൂബക്കര്‍ ഫൈസി മണിച്ചിറയെയുമാണ് ശിഷ്യഗണങ്ങള്‍ ആദരിച്ചത്. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഷാള്‍ അണിയിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മൂസ്സക്കോയ മുസ്്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ച ചടങ്ങ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാവിലെ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ് ശുഹൈബ് ഹൈത്തമി വാരാമ്പറ്റ നേതൃത്വം നല്‍കി. കുടുംബ സംഗമത്തില്‍ ശൗക്കത്തലി മൗലവി വെള്ളമുണ്ട വിഷയം അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഗുരുവര്യര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. ടി സിദ്ദീഖ് എം.എല്‍ എ, ഇബ്രാഹിം ഫൈസി പേരാല്‍, സംശാദ് മരക്കാര്‍, പി.പി അബ്ദുല്‍ ഖാദര്‍, ടി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മുജീബ് ഫൈസി കാക്കവയല്‍ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ കണ്‍വീനര്‍ റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും മുഹമ്മദ് റിയാസ് സി.ടി കുപ്പാടിത്തറ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles