വെള്ളമുണ്ട ഹൈസ്‌കൂള്‍-മുണ്ടക്കല്‍ കോളനി റോഡിനു ശാപമോക്ഷം

വെള്ളമുണ്ട: പഞ്ചായത്തിലെ വെള്ളമുണ്ട എച്ച്.എസ്-മുണ്ടക്കല്‍ കോളനി റോഡിനു ശാപമോഷം. റോഡില്‍ ഹൈസ്‌കൂളിനും കോളനിക്കുമിടയില്‍ തകര്‍ന്നുകിടന്നിരുന്ന ഭാഗം വയനാട് ജില്ലാ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് വിനിയോഗിച്ചു സഞ്ചാരയോഗ്യമാക്കി. 1996ല്‍ പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കി ശ്രമദാനത്തിലൂടെ എട്ടു മീറ്റര്‍ വീതില്‍ നിര്‍മിച്ചതാണ് വെള്ളമുണ്ട എച്ച്.എസ്-കോളനി റോഡ്. പാതയില്‍ കോളനി ഭാഗത്തും ഹൈസ്‌കൂളിനടത്തും മാത്രമാണ് ടാറിംഗ് ഉണ്ടായിരുന്നത്. ഇടയിലുള്ള ഭാഗം പതിറ്റാണ്ടുകളായി സഞ്ചാരയോഗ്യമായിരുന്നില്ല. ഈ അവസ്ഥയ്ക്കാണ് മാറ്റമായത്. ഉത്സവാന്തരീക്ഷത്തിലായിരുന്നു റോഡ് ഉദ്ഘാടനം. കോളനിയിലെ പത്തിലധികം ആളുകള്‍ ചേര്‍ന്നാണ് നാട മുറിച്ചത്. ഇതോടനുബന്ധിച്ചു നടന്ന യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി, മെംബര്‍ വി.ബാലന്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.അനില്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ പി.എ.അസീസ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശേരി നാരായണന്‍, കെ.കെ.സുരേഷ്,എം.നാരായണന്‍, എം.മുരളീധരന്‍,എം. ശ്രീധരന്‍, മിഥുന്‍ മുണ്ടക്കല്‍, എം. സുധാകരന്‍, പി.മുഹമ്മദ്, ഖമര്‍ ലൈല, കെ.സക്കീന, വിജയന്‍ കൂവണ, എം.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles