വയനാട്ടില്‍ കപ്പ വില കുതിക്കുന്നു

വൈത്തിരി: കേരളീയരുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നായ കപ്പയുടെ വിലയില്‍ കുതിപ്പ്. വയനാടിന്റെ പല ഭാഗങ്ങളിലും പച്ചക്കപ്പ കിലോഗ്രാമിനു 30 രൂപയാണ് വില. ചില പ്രദേശങ്ങളില്‍ 34 രൂപ വരെ വിലയുണ്ട്. ആഴ്ചകള്‍ മുമ്പ് ഇത് 20 രൂപയായിരുന്നു.
ഉല്‍പാദനത്തില്‍ ഉണ്ടായ കുറവാണ് കപ്പ വില ഉയരാന്‍ കാരണമെന്നു കച്ചവടക്കാര്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അനാദായകരമായ വില, കാട്ടുപന്നി ശല്യം, കാലാവസ്ഥയിലെ പിഴവുകള്‍ എന്നിവ മൂലം ജില്ലയുടെ മിക്ക ഭാഗങ്ങൡും ഈ വര്‍ഷം കപ്പക്കൃഷി കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം കപ്പ കിലോഗ്രാമിനു എട്ട്-10 രൂപയാണ് കര്‍ഷകര്‍ക്കു ലഭിച്ച വില. ഉല്‍പാദനച്ചെലവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല ഇത്.
നിലവില്‍ 14-18 രൂപ കിട്ടുന്നുണ്ട്. ഇതു കൃഷിക്കാരെ സന്തുഷ്ടരാക്കുന്നുണ്ടെങ്കിലും കപ്പ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയവര്‍ വിലക്കയറ്റത്തില്‍ ഖിന്നരാണ്.
റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്

0Shares

Leave a Reply

Your email address will not be published.

Social profiles