നീലഗിരി കോളജ് ഫുട്ബാള്‍; ലക്ഷദ്വീപും കോവളം എഫ്.സിയും ചാമ്പ്യന്മാര്‍

നീലഗിരി കോളജില്‍ ഇന്റര്‍നാഷണല്‍ സോക്കര്‍ കപ്പ് ഫൈനല്‍ മത്സരത്തില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ ജേതാക്കളായ ലക്ഷദീപ് ടീം

താളൂര്‍: നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കായിക വിഭാഗം സ്‌പോര്‍ട്‌സ് അക്കാദമിയും ദുബായ് സി.എഫ്.എഫ്.എയും ചേര്‍ന്ന് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ സോക്കര്‍ കപ്പ് ഫൈനല്‍ മത്സരത്തില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ അയിഫാ പാലക്കാടും ലക്ഷദീപും തമ്മില്‍ നടന്ന മത്സരത്തില്‍ ലക്ഷദീപ് വിജയിച്ചു. സീനിയര്‍ തലത്തില്‍ കേരള പൊലീസും കോവളം എഫ്‌സി.യും തമ്മില്‍ നടന്ന മത്സരത്തില്‍ 2 ഗോളുകള്‍ക്ക് കോവളം എഫ്.സി വിജയിച്ചു. മികച്ച അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്നതിന് ഈ ടൂര്‍ണമെന്റ്‌ന്റെ വിജയം കാരണമാകുമെന്ന് കോളജ് മാനേജിങ് ഡയറക്ടര്‍ റാഷിദ് ഗസാലി പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍, ആസിഫ് സഹീര്‍, സബിത്, മുന്‍ ഐഎസ്എല്‍ താരം സുശാന്ത് മാത്യ, അക്കാദമിക് ഡീന്‍ പ്രൊഫസര്‍ മോഹന്‍ ബാബു, ക്യാമ്പസ് മനേജര്‍ ഉമ്മര്‍ പി.എം,കായിക വിഭാഗം മേധാവി സരില്‍ വര്‍ഗീസ്, ചീഫ് കോച്ച് സത്യന്‍, സ്റ്റീഫന്‍, കരുണകരന്‍, മുത്തുകുമാര്‍ ഹരീഷ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles