നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ: ഇടപെടലുമായി രാഹുല്‍ ഗാന്ധി എംപി

കല്‍പറ്റ: നിലമ്പൂര്‍- നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വേ പദ്ധതിയിലെ കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം. പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. പദ്ധതിയുടെ നടത്തിപ്പ് വൈകുന്നതിനെതിരെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ നിരന്തരമായ പ്രതിഷേധങ്ങളിലാണെന്നും ഈ വിഷയം പാര്‍ലമെന്റിലടക്കം വിവിധ വേദികളില്‍ താന്‍ നേരത്തെ ഉന്നയിച്ചതാണെന്നും പദ്ധതിയുടെ സ്ഥിതി സംബന്ധിച്ച് വ്യക്തതയില്ലാത്തത് വ്യാപകമായ ജനരോഷത്തിന് കാരണമായിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി എം. പി മന്ത്രിക്കയച്ച കത്തില്‍ പറയുന്നു. 2016-2017 ലെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാമില്‍ നിലമ്പൂര്‍ – നഞ്ചന്‍ഗോഡ് പാതയുടെ നിര്‍മ്മാണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് കേരള ഗവണ്‍മെന്റ് കേരള സര്‍ക്കാരിന്റെയും റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ (കെആര്‍ഡിസിഎല്‍) പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തി. എങ്കിലും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. പരിമിതമായ റെയില്‍വേ കണക്റ്റിവിറ്റിയും എന്‍.എച്ച് 766ലെ രാത്രി ഗതാഗത നിരോധനവും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ അന്തര്‍ സംസ്ഥാന യാത്രയെ പ്രതികൂലമായി ബാധിച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, നിലമ്പൂര്‍ – നഞ്ചന്‍കൊട് പാത ബാംഗ്ലൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ഈ മേഖലയിലെ ഉപജീവന സാധ്യതകള്‍ മെച്ചപ്പെടുത്തുകയും ചെയ്യും. ഈ പശ്ചാത്തലത്തില്‍, പദ്ധതിയുടെ നടത്തിപ്പിലെ അകാരണമായ കാലതാമസം സംബന്ധിച്ച്, പരിശോധകള്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി എം. പി ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles