പ്ലാസ്റ്റിക് മാലിന്യമുക്ത വിദ്യാലയ പദ്ധതി

കാക്കവയല്‍: നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റേയും നാച്വര്‍ ക്ലബ്ബിന്റേയും ആഭിമുഖ്യത്തില്‍ കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസ്ഥിതി സൗഹൃദ വിദ്യാലയമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ മുന്നോടിയായി പ്ലാസ്റ്റിക്, പേപ്പര്‍, ബയോ വേസ്റ്റ് ഇവ തരം തിരിക്കാനുള്ള പ്രത്യേകം മാലിന്യ സംഭരണികള്‍ സ്ഥാപിച്ചു. കമ്പോസ്റ്റ് തയ്യാറാക്കാനും പച്ചക്കറി കൃഷി പൂന്തോട്ട പരിപാലനത്തിനും തുടക്കമായി. കാമ്പസിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനായി ഒഴിഞ്ഞപേനയുടെ കേസുകള്‍ ശേഖരിക്കുന്ന ലഘു പെന്‍ ബൂത്തുകള്‍ സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ മാധ്യമം വഴി ബോധവല്‍ക്കരണം നടത്തി. മാലിന്യശേഖരണ സംസ്‌കരണ പരിപാടിയുടെ ഉദ്ഘാടനം വിദ്യാര്‍ത്ഥി പ്രതിനിധി ഷബിന്‍ഷാദ് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് റിയാസ്, പ്രധാനാധ്യാപകന്‍ എം സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ.പി ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ റീന ജോസഫ്, അതുല്‍ കൃഷ്ണ, അക്ഷയ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles