എടക്കല്‍ ഗുഹാ പരിസരത്തെ മാലിന്യ സംസ്‌കരണത്തിനു പുതിയ സംവിധാനം

കല്‍പറ്റ: നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി നെന്‍മേനി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ എടക്കല്‍ ഗുഹയിലെ മാലിന്യ സംസ്‌കരണത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു.
ഗുഹാ പരിസരത്തെ വ്യാപാരികള്‍ സ്ഥാപനങ്ങളിലെ അജൈവ മാലിന്യം കൃത്യമായി തരംതിരിച്ച് പഞ്ചായത്ത് നിശ്ചയിച്ച യൂസര്‍ ഫീ നിരക്കില്‍ ഹരിതകര്‍മ സേനയ്ക്കു കൈമാറുന്നതാണ് പുതിയ സംവിധാനം. കടകളില്‍ പേപ്പര്‍, ഗ്ലാസ്സ്, പേപ്പര്‍ പ്ലേറ്റ് പോലെയുള്ള വസ്തുക്കള്‍ ഒഴിവാക്കും. എടക്കല്‍ ഗുഹാപരിസരത്തെ കച്ചവടസ്ഥാപനങ്ങളില്‍നിന്ന് ചെറിയ സ്നാക്സ്, ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഇനി ടൂറിസ്റ്റുകള്‍ക്ക് കാപ്പി ഇലയില്‍ നല്‍കുക. മാലിന്യത്തിന്റെ തോത് അനുസരിച്ച് ആവശ്യമെങ്കില്‍ മാസത്തില്‍ രണ്ട് തവണ ഹരിതകര്‍മ സേന അജൈവ മാലിന്യം ശേഖരിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles