ബഫര്‍ സോണ്‍: സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-കോണ്‍ഗ്രസ്

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആര്‍.ഗണേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ ജൂണ്‍ 15നു ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കു മുന്നിലും കള്ളക്കടത്തിനു കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 10നു കലക്ടറേറ്റ് പടിക്കലും ധര്‍ണ നടത്താന്‍ തീരുമാനിച്ചു. ജില്ലാ റിട്ടേണിംഗ് ഓഫീസറുമായ നീലഗിരി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആര്‍.ഗണേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി.എം.നിയാസ്, കെ.കെ. അബ്രഹാം, കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, സി.പി.വര്‍ഗീസ്, എന്‍.കെ.വര്‍ഗീസ്, ടി.ജെ.ഐസക്, പി.ചന്ദ്രന്‍, വി.എ.മജീദ്, എ.പ്രഭാകരന്‍ മാസ്റ്റര്‍, കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി.പോക്കര്‍ ഹാജി, സ0ഷാദ് മരക്കാര്‍, ഒ.വി.അപ്പച്ചന്‍, മംഗലശേരി മാധവന്‍ മാസ്റ്റര്‍, എന്‍.എം.വിജയന്‍, എന്‍.യു. ഉലഹന്നാന്‍, പി.എം.സുധാകരന്‍, എന്‍.സി.കൃഷ്ണകുമാര്‍, ചിന്നമ്മ ജോസ്, പോള്‍സണ്‍ കൂവക്കല്‍, പി.കെ.കുഞ്ഞിമൊയ്തീന്‍, ജി. വിജയമ്മ ടീച്ചര്‍, പി.വി.ജോര്‍ജ്, എക്കണ്ടി മൊയ്തൂട്ടി, സില്‍വി തോമസ്, കമ്മന മോഹനന്‍, ആര്‍.രാജേഷ്‌കുമാര്‍, വി.വി.നാരായണ വാരിയര്‍, മാണി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles