മുതിരേരിയില്‍ ഡി.എല്‍.എസ്.എ സെക്രട്ടറി സന്ദര്‍ശനം നടത്തി

മാനന്തവാടി: മാനന്തവാടി-വിമലനഗര്‍-കുളത്താട-വാളാട്-പേരിയ റോഡിലെ മുതിരേരിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ സബ് ജഡ്ജ് പി.ഉബൈദുള്ള സന്ദര്‍ശനം നടത്തി. മുതിരേരിയിലെ പാലം റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചതും പുതിയ പാലം സമയബന്ധിതമായി നിര്‍മിക്കാത്തതും സംബന്ധിച്ച് തവിഞ്ഞാലില്‍ നടത്തിയ അദാലത്തില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഡി.എല്‍.എസ്.എ സെക്രട്ടറിയുടെ സന്ദര്‍ശനം. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നു അദ്ദേഹം ഉറപ്പുനല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles