കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ പരിസ്ഥിതി വാരാഘോഷം

മാനന്തവാടി: കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ പരിസ്ഥിതി വാരാഘോഷം പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നിരീക്ഷകനുമായ പ്രൊഫ.പി.യു.ആന്റണി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹം ക്ലാസെടുത്തു. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പരിസ്ഥിതി ദിന സന്ദേശവും അദ്ദേഹം നല്‍കി. വിദ്യാര്‍ഥികളായ എലൈന തോമസ്, അന്ന ബൈജു, സയന്‍സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ബിജിത ജോസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles