![](https://keralacorrespondent.com/wp-content/uploads/2022/06/wyd-08-deat-rasheed.jpg)
അബ്ദുല്‍ റഷീദ്
പനമരം: മുറിക്കുന്നതിനിടെ കടപുഴകിയ തെങ്ങില്‍നിന്നു വീണ് തൊഴിലാളി മരിച്ചു. മരം വെട്ടുകാരന് ഏച്ചോം എട്ടുകയം വയ്യില് അബ്ദുല്‍ റഷീദാണ്(46) മരിച്ചത്. ചുണ്ടക്കുന്നിലെ സ്വകാര്യ തോട്ടത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അഗ്രഭാഗം മുറിക്കാനായി കയറിടുന്നതിനിടെ തെങ്ങ് അടിയോടെ പൊട്ടിമറിഞ്ഞ് റഷീദ് തലയടിച്ച് വീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ബുഷറ. മക്കള്‍ : അര്‍ഷിദ, റസിയ, ഫര്‍സാന.