ലോറി അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

ഷിഹാബുദ്ദീന്‍

ബത്തേരി: നിയന്ത്രണം വിട്ട ലോറി സമീപത്തെ തോട്ടത്തിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ശിഹാബുദ്ദീനാണ് (38) മരിച്ചത്. അമ്പലവയല്‍ മഞ്ഞപ്പാറ കോറി വളവില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. അമ്പലവയല്‍ ടൗണില്‍നിന്നു വടുവഞ്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവ് ഒടിക്കുന്നതിനിടെ സമീപത്തെ തോട്ടത്തിലേക്ക് നിയന്ത്രണം വിട്ടു കയറുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

0Shares

Leave a Reply

Your email address will not be published.

Social profiles