പുല്‍പള്ളി സഹകരണ ബാങ്കിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം

പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ വയനാട് ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേട് നടത്തിയവരെ നിയമത്തിനു മുന്നില്‍ നിര്‍ത്തുക, ബാങ്കിനെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ വയനാട് ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. നിലവിലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഭരണസമിതി അധ്യക്ഷനായിരിക്കെ ബാങ്കില്‍ നടന്ന വായ്പ തട്ടിപ്പുകള്‍ സഹകരണ മേഖലയ്ക്കുതന്നെ നാണക്കേടാണെന്നു അദ്ദേഹം പറഞ്ഞു. തട്ടിപ്പു നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു പ്രകാശ് ആരോപിച്ചു. പ്രഥമദിനം സത്യഗ്രഹം അനുഷ്ഠിച്ച പറമ്പേക്കാട്ടില്‍ ഡാനിയേലിനെ അദ്ദേഹം ഹാരം അണിയിച്ചു. വി.എസ്.ചാക്കോ അധ്യക്ഷത വഹിച്ചു. സമരസമിതി കണ്‍വീനര്‍ സജി കള്ളിക്കല്‍, എന്‍.സത്യാനന്ദന്‍ മാസ്റ്റര്‍, പി.ആര്‍.അജയകുമാര്‍, ഇ.എഫ്. ഡൊമിനിക്, എം.കെ.ഷിബു, കെ.ആര്‍.അശോകന്‍, സി.ജെ.ജോണ്‍സണ്‍, കെ.ഇ.രാജേന്ദ്രന്‍ നായര്‍, സാറാക്കുട്ടി പറമ്പേക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles