വയനാട്ടില്‍ 161 കിലോ കഞ്ചാവ് പിടികൂടി

കഞ്ചാവുമായി പിടിയിലായ പ്രതികള്‍

അമ്മായിപ്പാലത്ത് നിന്ന് പിടികൂടിയ കഞ്ചാവ്

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ബത്തേരി അമ്മായിപ്പാലത്ത് വെച്ചാണ് പിക്കപ്പ് വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് പരദൂര്‍ സ്വദേശി നിസാര്‍ (37), മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷിഹാബുദ്ദീന്‍ (45) എന്നിവര്‍ പിടിയിലായയി. ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. വാഹനത്തിന്റെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഒപ്പമുണ്ടായിരുന്ന കാറും പിടികൂടിയിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് എന്‍ ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവും പ്രതികളും വാഹനങ്ങളും പിടിയിലായത്.

0Shares

Leave a Reply

Your email address will not be published.

Social profiles